യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് എ ആര്‍ റഹ്‌മാന്‍ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഞാന്‍ അത് പാടി എന്നേയുളളു. അല്ലാതെ ഒരു ബന്ധവും എനിക്ക് ആ പാട്ടുമായില്ല. രാം ഗോപാല്‍ വര്‍മ്മയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്
ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ.